പുറപ്പുഴ : ഗ്രാമപഞ്ചായത്തിലെ വിധവ പെൻഷൻ ഗുണഭോക്താക്കളും ,50 വയസ്സ് കഴിഞ്ഞ അവിവാഹിത പെൻഷൻ ഗുണഭോക്താക്കളും പുനർവിവാഹിത/ വിവാഹിത അല്ലെന്ന സാക്ഷ്യപത്രം നൽകേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. സെപ്തംബർ 30 വരെ വിധവ/ അവിവാഹിത പെൻഷൻ അനുവദിച്ച ഗുണഭോക്താക്കളിൽ, 2025 ജനുവരി ഒന്നിന് 60 വയസ്സ് പൂർത്തിയാകാത്ത വിധവകളുടെയും അൻപത് വയസ്സ് കഴിഞ്ഞ അവിവാഹിതരായ പെൻഷൻ ഗുണഭോക്താക്കളുടെയും പുനർ വിവാഹിത/വിവാഹിത അല്ലെന്ന സാക്ഷ്യപത്രമാണ് ഡിസംബർ 31 നകം നൽകേണ്ടത്.