അടിമാലി: മന്നാംകണ്ടം വില്ലേജ് ഓഫീസിൽ നിന്നും ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിലെ നടപടിക്രമങ്ങൾ ആദിവാസി ഇടങ്ങളിലെ ആളുകളെ വലക്കുന്നുവെന്ന് ആദിവാസിക്ഷേമ സമിതി. ഈ നടപടിക്രമങ്ങൾ ആദിവാസി സമൂഹത്തിന് വലിയ പ്രായോഗിക ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും പരാതി ഉയരുന്നു.ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിലെ നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് ആദിവാസിക്ഷേമ സമിതിയുടെനേതൃത്വത്തിൽ മന്നാംങ്കണ്ടം വില്ലേജോഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.ആദിവാസിക്ഷേമസമിതി ഏരിയാ രക്ഷാധികാരി ചാണ്ടി .പി അലക്സാണ്ടർ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ഗോപി രാമൻ അദ്ധ്യക്ഷ വഹിച്ചു.ഏരിയാ സെക്രട്ടറി എം .ആർ ദീപു, സി .ഡി ഷാജി, ടി.കെ സുദേഷ് കുമാർ, സി .ഡി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.