മൂന്നാർ: ആദ്യകാല വായനശാല പ്രവർത്തകനും ന്യൂസ് എജന്റുമായ മൂന്നാർ ബി .എം റഹിമിനെ ആദരിച്ചു. ബിരുദ വിദ്യാർത്ഥിനിയായ ഡോണ പ്രിൻസിന്റെ ഇംഗ്ലീഷ് കവിതാ സമാഹാരത്തിന്റെ പ്രകാശനത്തോട് അനുബന്ധിച്ചായിരുന്നു അനുമോദനം. അഡ്വ. എ രാജ എം എൽ എ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അഡ്വ. എം ഭവ്യ എന്നിവർ ഉപഹാരങ്ങൾ നൽകി. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ എം ജെ ബാബു അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി അവാർഡ് നേടിയ കവി അശോകൻ മറയൂർ, നോലിസ്റ്റ് എസ് .പുഷ്പമ്മ, മൂന്നാർ എ.ഇ.ഒ സി ശരവണൻ, മൂന്നാർ ജി.വി.എച്ച്എസ്എസ് ഹെഡ്മിസ്ട്രസ് ഡോ. എസ് ജയലഷ്മി, എഴുത്തുകാരി ഡോ. ആഷ എന്നിവർ സംസാരിച്ചു. ബി.ആർ.സി കോർഡിനേറ്റർ ഹെപ്സി കൃസ്റ്റിനാൾ സ്വാഗതവും ഡോണ പ്രിൻസ് നന്ദിയും പറഞ്ഞു.