
കാഞ്ചിയാർ: എസ്. എൻ. ഡി. പി യോഗം 2219 നമ്പർ കാഞ്ചിയാർ ശാഖയിൽ ദിവ്യജ്യോതി പ്രയാണം സമാപനവും കുടുംബ സംഗമവും മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ മലനാട് യൂണിയൻ സെക്രട്ടറി. വിനോദ് ഉത്തമൻ മുഖ്യപ്രഭാഷണം നടത്തി .ശാഖാ പ്രസിഡന്റ് കെ വിനോദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജൻ , ശാഖാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, പോഷക സംഘടനനേതാക്കൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .