തൊടുപുഴ: ഭൂമിയെ സംരക്ഷിക്കാൻ കൈക്കോർക്കൂ പുന രുപയോഗത്തിലൂടെ.എന്ന മുദ്രാവാക്യവുമായി. കേരളാ സ്‌ക്രാപ് മർച്ചെന്റ് അസോസിയേഷൻ തൊടുപുഴ മേഖലാ സമ്മേളനം നടത്തി. മേഖലാപ്രസിഡന്റ് റാഫി മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് കബീർ അടിമാലി ഉദ്ഘാടനംചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി റഹീം ആലപ്പുഴമുഖ്യ പ്രഭാഷണംനടത്തി.

പാഴ് വസ്തുവിൻ മേലുള്ള ജി എസ് ടി യും ഹരിതകർമസേനയുടെ യുസർഫീസിൽനിന്നും പാഴ്വസ്തു വ്യാപാരികളെ ഒഴിവാക്കണമെന്നും യോഗം ആവ ശ്യപെട്ടു.

സംസ്ഥാന എക്സിക്യൂട്ടീ വ് കമ്മറ്റി അംഗങ്ങളായ ബഷീർ തൊടുപുഴ, ബാവാ മുഹമ്മദ് എന്നിവരെ പൊന്നാടയിച്ച് ആദരിച്ചു.