പീരുമേട്: വേറിട്ട് ക്രിസ്ത് മസ് വിളംബര ഘോഷയാത്ര ഒരുക്കി കുട്ടിക്കാനം മരിയൻ കോളേജിലെ ഒരു സംഘം വിദ്യാർത്ഥികൾ. മരിയൻ കോളേജ് കാത്തലിക് സ്റ്റുഡൻസ് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്രിസ്മസ് വിളംബര ഘോഷയാത്രയിലാണ് വേറിട്ട പരിപാടി സംഘടിപ്പിച്ചത്. ഫാദർ അജോ പേഴും കാട്ടിലിന്റെ നേതൃത്വത്തിൽ ലാണ്പരിപാടി സംഘടിപ്പിച്ചത്. വിളംബര ഘോഷയാത്ര പാമ്പനാർ,പീരുമേട്, കുട്ടിക്കാനം, ഏലപ്പാറ എന്നീ ദ്രേശങ്ങൾ പര്യടനം നടത്തി. ബാൻഡ് മേളം, ക്രിസ്മസ് കരോൾ ഗാനം, എന്നിങ്ങനെ വിവിധ കലാപരിപാടികളുടെ ആണ് വിളംബര ഘോഷയാത്രയിൽ സംഘടിപ്പിക്കപ്പെട്ടത്.