mohandas

കട്ടപ്പന :ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി നടത്തുന്ന അന്നദാനത്തിനുള്ള ഉൽപ്പന്നങ്ങൾ സമർപ്പിക്കുന്നതിനായി കട്ടപ്പനയിൽ നിന്നും വാഹനം പുറപ്പെട്ടു. ഗുരുധർമ്മ പ്രചാര സഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉത്പ്പന്നങ്ങൾ ശേഖരിച്ച് കയറ്റി അയച്ചത്. ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് കേരളത്തിന് അകത്തുനിന്നും പുറത്തു നിന്നും അന്നദാന വിഭവങ്ങൾ ശ്രീനാരായണ ഭക്തരും ഗുരുധർമ്മ പ്രചാരസഭാ പ്രവർത്തകരും ശിവഗിരിയിൽ എത്തിച്ചുവരികയാണ്.ഇതിന്റെ ഭാഗമായാണ് കട്ടപ്പനയിൽ നിന്നും അന്നദാനത്തിനുള്ള വസ്തുക്കൾ ശിവഗിരിയിലേക്ക് കയറ്റി അയച്ചത് ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ പ്രസിഡണ്ട് കെ. എൻ മോഹൻദാസ് ഫ്ളാഗ് ഓഫ് ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നിന്നും പദയാത്രയായും വാഹനങ്ങളിലായും തീർത്ഥാടകർ ശിവഗിരിയിലേക്ക് തീർത്ഥാടകരായി എത്തിച്ചേരുന്ന ലക്ഷക്കണക്കിന് ഭക്തജനങ്ങൾക്ക് ശിവഗിരിയിൽ ഗുരുപ്രസാദമായി അന്നദാനം നടത്തി വരികയാണ്. കൂടാതെ ചുക്കുകാപ്പിയും വിതരണം നടത്തിവരുന്നു. ഗുരുധർമ്മ പ്രചാര സഭയുടെ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഇതിനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നത്. സഭ ജില്ലാ കമ്മിറ്റി അംഗങ്ങളായ രഘു പുൽക്കയത്ത്, കെ വി രാജൻ, എസ്.ഷിബു, എസ്.സാനു, ചന്ദ്രശേഖരൻ, സുമതി ടീച്ചർ, നാരായണൻ, സുധീഷ്, സുധൻ തുടങ്ങിയ ഗുരുധർമ്മ പ്രചാര സഭ പ്രവർത്തകർ നേതൃത്വം നൽകി.