കട്ടപ്പന :റൂറൽ കോപ്പറേറ്റീവ് സൊസൈറ്റിയെ കോൺഗ്രസ്സ് ദയനീയ അവസ്ഥയിലേക്ക് തള്ളിവിട്ടു, സിപിഎം ഒരു ദുരന്തവുമാക്കിയതായി ന്യൂനപക്ഷമോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിൾ മാത്യു പറഞ്ഞു.
കട്ടപ്പനയിൽ സിപിഎമ്മിന്റെ നേതൃത്വത്തിലേ പല ധനകാര്യ സ്ഥാപനങ്ങളിലും ലക്ഷക്കണക്കിന് രൂപ നിക്ഷേപകർക്ക് തിരികെ ലഭിക്കാനുണ്ട്. ബാങ്കുകളെ കൊല്ലുകയും നിക്ഷേപകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന ഈ സമീപനങ്ങൾക്കെതിരെ ജനരോക്ഷമുയരും. സാബുവിന്റെ ആത്മഹത്യാ വിഷയത്തിൽ കുറ്റകരമായ അനാസ്ഥ പൊലീസ് തുടരുന്നു. കേസ് ക്രൈബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണം, അല്ലെങ്കിൽ ബിജെപി കോടതിയെ സമീപിക്കും. നിലവിൽ കോൺഗ്രസുകാർ മുതലക്കണ്ണീർ ഒഴുക്കുകയാണ്. സൊസൈറ്റിയുടെ നാശത്തിന്റെ തുടക്കം കോൺഗ്രസ് നടത്തിയപ്പോൾ സി.പി.എം സർവ്വനാശത്തിലേക്ക് എത്തിച്ചു. നിലവിൽ അന്വേഷണം തൃപ്തികരമല്ല.കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണവും വേണം. നവീൻ ബാബുവിന്റെ ആത്മഹത്യയെക്കാൾ ദാരുണമായ സംഭവമാണ് കട്ടപ്പനയിൽ സംഭവിച്ചതെന്നും നോബിൾ മാത്യു പറഞ്ഞു.