joseph
സ്വരലയ സംഗീത കലാലയത്തിന്റെ ഇരുപതാം വാർഷിക ആഘോഷം പി ജെ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: സ്വരലയ സംഗീത കലാലയത്തിന്റെ ഇരുപതാം വാർഷിക ആഘോഷം വെങ്ങല്ലൂർ ഷെറോൺ കൾച്ചറൽ സെന്ററിൽ വച്ച് നടന്നു. ഡോ: കെ യു ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ശ്രീ പി ജെ ജോസഫ് എംഎൽ.എ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ മുഖ്യ അതിഥിയായിരുന്നു. തൊടുപുഴ മർച്ചന്റ് അസോസയേഷൻ പ്രസിഡന്റ് രാജു തരണയിൽ ആശംസകൾ നേർന്ന് സംസാരിച്ചു.
2024ലെ സ്വരലയ കീർത്തി പുരസ്‌കാരം മുതിർന്ന ശാസ്ത്രീയ സംഗീത അധ്യാപകൻ തിരുവിഴ സുരേന്ദ്രൻ സാറിന് വിദ്യാധരൻ മാസ്റ്റർ സമ്മാനിച്ചു. ചടങ്ങിൽ തൊടുപുഴയിലെ 10 സംഗീത അദ്ധ്യാപകരെ ആദരിച്ചു. മലയാളം, തമിഴ് സിനിമകളിൽ അഭിനയിച്ച കുമാരി മഞ്ചാടി ജോബി, റിയാലിറ്റി ഷോയിൽ തെരഞ്ഞെടുക്കപ്പെട്ട കുമാരി ശിവാനി സഞ്ജീവ് എന്നീ സ്വരലയ വിദ്യാർത്ഥികളെ അനുമോദിച്ചു. സ്വരലയ സംഗീത കലാലയം ഡയറക്ടർ സുജിത് കൃഷ്ണൻ സ്വാഗതവും അജിത്ത് തൊടുപുഴ നന്ദിയും പറഞ്ഞു.തുടർന്ന് സ്വരലയ സംഗീത കലാലയത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ നടത്തി.