ജനകീയ പ്രതിഷേധം ഇന്ന്

അടിമാലി: കൊന്നത്തടി പഞ്ചായത്തിലും പരിസരപ്രദേശങ്ങളിലും വർദ്ധിച്ചു വരുന്ന മദ്യമയക്കുമരുന്ന് മാഫിയകൾക്കെതിരെ പാറത്തോട് ജനകീയ സമിതിയുടെ നേതൃത്യത്തിൽ ഇന്ന് വൈകിട്ട് 6 ന് കമ്പിളികണ്ടത്ത് നിന്നും ദീപം തെളിയിച്ച് പാറത്തോട്ടിലേക്ക് രാത്രി യാത്ര നടത്തും. മേഖലയിൽ വ്യാപകമായി യുവാക്കളുടെ ആത്മഹത്യ പ്രവണതയും കുറ്റകൃത്യങ്ങളുടെ ശതമാനവും ഗണ്യമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.ഒരു പറ്റം യുവാക്കൾ മാരകമായ ലഹരി ഉപയോഗിക്കുന്നത് മൂലം സമൂഹത്തിൽ നിരവധിയായപ്രശ്നങ്ങളാണ്ഉണ്ടായികൊണ്ടിരിക്കുന്നത്.പാറത്തോട് പള്ളി വക പുതാളിയിലുള്ള കുരിശ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ച സംഭവവും അതിനോടനുബന്ധിച്ച് പാറത്തോട്ടിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമ്മേളനത്തിലേക്ക് ബൈക്കിൽ എത്തിയ യുവാക്കൾ മോശമായി പെരുമാറിയതും സമീപകാല സംഭവങ്ങളാണ്. ഇത് സംബന്ധിച്ച് പൊലീസ് അധികാരികൾക്ക്പരാതിനൽകിയപ്പോൾകേസ്അന്വേഷണമില്ലാതെ അവസാനിപ്പിയ്ക്കുകയും ചെയ്തു.അതിനു ശേഷം വീണ്ടും അതേ കുരിശ് തന്നെ നശിപ്പിയ്ക്കുകയുണ്ടായി. പരാതികളിൽ പൊലീസ് നിസംഗതയോടെയാണ് പ്രവർത്തിച്ചതെന്ന ആക്ഷേപം വ്യാപകമാണ്.ജനങ്ങൾക്ക് സ്വര്യജീവിതത്തിനു വേണ്ടിയുംമയക്കുമരുന്ന് ലോബികൾക്ക് തടയിടാനും പൊലിസിന്റെയും എക്‌സൈസിന്റേയും നടപടി ഉണ്ടാകണമെന്ന് സമരസമിതി ഭാരവാഹികളായ അപാറത്തോട് ജനകീയ സമിതിയുടെ മുഖ്യരക്ഷാധികാരി ഫാ.സെബാസ്റ്റ്യൻ കൊച്ചുപുര, ചെയർമാൻ രാജു വീട്ടിക്കൽ, ജനറൽ കൺവീനർ ബിജു വള്ളോംപുരയിടം, കൺവീനർ ജോസഫ് സേവ്യർ എന്നിവർ ആവശ്യപ്പെട്ടു.