രാജാക്കാട്:ജില്ല മിനി ത്രോബോൾ ചാമ്പ്യൻഷിപ്പും 8ാമത് ഇടുക്കി ജില്ല സബ് ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പും രാജാക്കാട് ഗവ. ഹയർ സെക്കന്ററി സ്‌കൂൾ ഗ്രൗണ്ടിൽ നടത്തി.
മിനി ആൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് മേരീസ് ത്രോബോൾ ക്ലബ്,മാങ്കുളം ഒന്നാം സ്ഥാനവും, പഴയവിടുതി ഗവ. യു പി സ്‌കൂൾ രണ്ടാം സ്ഥാനവും നേടി.പെൺകുട്ടികളുടെ വിഭാഗത്തിൽ പഴയവിടുതി ഗവ. യു.പി സ്‌കൂൾ ഒന്നാം സ്ഥാനവും മാങ്കുളം സെന്റ് മേരീസ് ത്രോബോൾ ക്ലബ് രണ്ടാം സ്ഥാനവും നേടി.സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ മത്സരത്തിൽ മാങ്കുളം സെന്റ് മേരീസ് സ്‌കൂൾ ഒന്നാം സ്ഥാനവും,പഴയവിടുതി ഗവ. യു.പി സ്‌കൂൾ രണ്ടാം സ്ഥാനവും നേടി.പെൺകുട്ടികളുടെ വിഭാഗത്തിൽ മാങ്കുളം സെന്റ് മേരീസ് സ്‌കൂൾ ഒന്നാം സ്ഥാനവും,പഴയവിടുതി ഗവ. യു .പി സ്‌കൂൾ രണ്ടാം സ്ഥാനവും നേടി.