bincy

തൊടുപുഴ : ഡിസംബർ 29ന് ഇടവെട്ടി മാർത്തോമ എസ്റ്റേറ്റ് റോഡിൽ വച്ച് നടക്കുന്ന ജില്ലാ മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിന്റെ പ്രചരണാർത്ഥം ജില്ലാ സൈക്കിളിങ് അസോസിയേഷന്റെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി. ഇടവെട്ടി ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സൈക്കിളിങ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ റാലി ഫ്ളാഗ് ഓഫ് ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷീജ നൗഷാദ് , അസീസ് ഇല്ലിക്കൽ സൈക്കിളിങ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ. ജോർലി കുര്യൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജില്ലാ സെക്രട്ടറി എ. പി .മുഹമ്മദ് ബഷീർ സ്വാഗതവും കെ .എം അസീസ് നന്ദിയും പറഞ്ഞു. രാജേഷ് പി.കെ.റാലിയ്ക്ക് നേതൃത്വം നൽകി. 29ന് രാവിലെ എസ്റ്റേറ്റ് റോഡിൽ വച്ച് മത്സരങ്ങൾ നടക്കും. മത്സര സ്ഥലത്ത് സ്‌പോട്ട് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുന്നവർ ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സൈക്കിൾ, ഹെൽമറ്റ് എന്നിവയുമായി എത്തിച്ചേരുക.