പീരുമേട്: തോട്ടം മേഖലയുടെ പ്രധാന ആഘോഷമാണ് ക്രിസ്മസ്. മുൻപ് തോട്ടങ്ങളിൽ ക്രിസ്ത് മസിനോട് അനുബന്ധിച്ചായിരുന്നു ബോണസ് നൽകിയിരുന്നത്. എസ്റ്റേറ്റുകളുടെ പതന ത്തോടെ അതിന് മാറ്റം ഉണ്ടായെങ്കിലും ഇപ്പോഴും പ്രവർത്തിക്കുന്ന തോട്ടങ്ങളൊക്കെ തന്നെ ക്രിസ്മസ് കാലത്താണ് ബോണസ് നൽകുന്നത്. പ്രദേശത്തെ ക്രിസ്മസ് അലങ്കാരങ്ങളും, നക്ഷത്ര കൂട്ടങ്ങളും, പ്രത്യേക പ്രാർത്ഥനകളും, തോട്ടങ്ങളിലെ പട്ടണങ്ങളായ വണ്ടിപ്പെരിയാർ, പാമ്പനാർ, കുട്ടിക്കാനം, ഏലപ്പാറ, തുടങ്ങിയ പട്ടണങ്ങളിൽ രണ്ടാഴ്ചയായി ക്രിസ്ത് മസ് ലഹരിയിലാണ്, വിവിധ സംഘങ്ങളുടെ കരോൾ സംഘം തോട്ടങ്ങളിലെ വീടുകളിൽ നിന്നും സന്ധ്യയോടെ ഇറങ്ങി ലയങ്ങളും, പുതുവലുകളിലെ വീടുകളും കയറി പാമ്പനാർ, വണ്ടിപ്പെരിയാർ, ഏലപ്പാറ പട്ടണങ്ങൾ കയറി ഇറങ്ങി അതാതു പ്രദ്രശങ്ങളിലെ കരോൾ സംഘങ്ങൾ സമാപിക്കുന്നത്.
മരിയൻ കോളേജിലെ വിദ്യാർത്ഥികളും കാത്തലിക് യൂത്ത് മൂവ്‌മെന്റ് നേതൃത്വത്തിൽ ക്രിസ്ത് മസ് വരവറിയിച്ചുകൊണ്ട് വരവേല്പ്പ് സന്ദേശ റാലികൾ സംഘടിപ്പിച്ചു. കുട്ടിക്കാനം ടൗൺ ക്രിസ്ത് മസ് ലഹരിയിൽ എത്തിക്കാൻ മരിയൻ കോളേജ് വിദ്യാർത്ഥികൾ കൂടി ചേർന്നപ്പോൾ ആഘോഷ തിമിർപ്പിലാണ്. ബാലൻ മാരുടെ കരോൾ സംഘവും, മുതിർന്നവരുടെ സംഘ വും ഉൾപ്പെട്ട നിരവധി കരോൾ സംഘം ഡിസംബറിലെ കോടമഞ്ഞിനെയും, തണുപ്പിനെയും വക വെയ്ക്കാതെ കരോൾ ഗാനം പാടി ക്രിസ്ത് മസ് വരവ് അറിയിച്ചു.