thalam


പീരുമേട്: പീരുമേട്പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാദ്യോപകരണങ്ങൾ വിതരണം ചെയ്തു.കലാകാരന്മാരെ വളർത്തിയെടുക്കുക എന്നലക്ഷ്യത്തോടുകൂടി
കല്ലാർ താളം കലാസമിതി ഗ്രൂപ്പിന് പഞ്ചായത്തിന്റെ പ്രോജക്ടായി വാദ്യ ഉപകരണങ്ങൾ വാങ്ങി നൽകി. പാമ്പനാറിൽ ചേർന്ന യോഗം
പഞ്ചായത്ത് പ്രസിഡന്റ് ആർ. ദനേശൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ബീന ജോസഫ് അദ്ധ്യക്ഷയായി. പഞ്ചായത്ത് മെമ്പർ എ.രാമൻ,വൈസ് പ്രസിഡന്റ് ലക്ഷ്മി ഹെലൻ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻമാൻമാരായ പി എ ജേക്കബ്, എൻ. സുകുമാരി, മെമ്പർമാരായ ആരോഗ്യ മേരി, സബീന താഹ,ശാന്തിരമേഷ്, ഹരിഹരൻ, ചന്ദ്രൻ,പഞ്ചായത്ത് സെക്രട്ടറി പ്രേം നിർമ്മലൻ, പൊതുപ്രവർത്തകരായ സി ആർ സോമൻ, വൈ.എം ബെന്നി, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ റ്റി.ജെ.മാത്യു.ഡി. മനോഹരൻ, താളം കലാസമിതി ഭാരവാഹികളായ എൻ.കെ. ബിനുകുമാർ, കെ രാജൻ, ത്യാഗു എന്നിവർ സംസാരിച്ചു.