തൊടുപുഴ : കാരിക്കോട് വില്ലേജിൽ00.7820 ഹെക്ടർ പുരയിടത്തിൽ നിന്നും സർക്കാരിലേക്ക് റിസർവ്വ ചെയ്ത 7 തേക്ക് തടികൾ മുറിച്ച് മാറ്റി സൂക്ഷിച്ചിട്ടുള്ളത് ലേലം ചെയ്തു വിൽക്കുന്നു. കാരിക്കോട് വില്ലേജ് ഓഫീസിൽ ജനുവരി 4 ന് രാവിലെ 11 ന് പരസ്യ ലേലം നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് കാരിക്കോട് വില്ലേജ് ഓഫീസറുടെ അനുമതിയോടെ തടികൾ പരിശോധിച്ച് ബോദ്ധ്യപ്പെടാം.