ഇടുക്കി: ദേശീയ യുവജന ദിനഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങൾക്കായി ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു. ജനുവരി 4 ന് കണ്ണൂരിലാണ് മത്സരം. . വിജയികൾക്ക് ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ട്രോഫികളുമാണ് പുസ്‌കാരം ' യുവജനദിനഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾ ഫേട്ടോയും ഫിഡെ റേറ്റിംഗും ഉൾപ്പെടെ വിശദമായ ബയോഡാറ്റ official.ksyc@gmail.com എന്ന മെയിൽ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ (വിലാസം: കേരള സംസ്ഥാന
യുവജന കമ്മീഷൻ, വികാസ് ഭവൻ, ട.എം. ജി, തിരുവനന്തപുരം 33),നേരിട്ടോ നൽകാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി: 31. ഫോൺ 04712308630.