നെടുങ്കണ്ടം: വനിത ശിശു വികസന വകുപ്പിനുകീഴിൽ ജില്ലയിലെ നെടുങ്കണ്ടം ഐസിഡിഎസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിലുള്ള 115 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങളിൽനിന്നും മത്സര സ്വഭാവമുള്ള ടെണ്ടർ ക്ഷണിച്ചു. അടങ്കൽ തുക രൂപ 1,18,647/. ടെണ്ടർ ഫോം നെടുങ്കണ്ടത്തുള്ള പ്രോജക്ട് ഓഫീസിൽ നിന്നും നേരിട്ട് ലഭിക്കും. അവസാന തീയതി ജനുവരി 3 ഉച്ചയ്ക്ക് 2 മണി. ഫോൺ : 94009 16175, 94477 76364.