അടിമാലി: അടിമാലി ദേവികുളം നിയോജകമണ്ഡലത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന 50 ഓളം പ്രവർത്തകർ ആർ. എസ്. പിയിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. കേരള സർക്കാർ തുടരുന്ന ജന വിരുദ്ധ കർഷക ദ്രോഹ നടപടികളിൽ പ്രതിഷേധിച്ചും മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടും30 ന് ആർ. എസ്. പിസംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്യുന്ന പീരമേട് സിവിൽ സ്റ്റേഷൻ മാർച്ചിലും ധർണയിലും പ്രമുഖ നേതാക്കളായ പി.ബി ഷംസുദീൻ, റെജി അമ്പഴച്ചാൽ,സനീഷ് എ. വി, പി. കെപൗലോസ്, രവീന്ദ്രൻ ആർ.ജെ തുടങ്ങിയവർ പങ്കെടുക്കും.