 
കഞ്ഞിക്കുഴി : എസ്. എൻ. വെക്കേഷൻ ഹയർ സെക്കൻഡറി സ്‌കൂളിലെ വിഎച്ച്എസ്ഇ വിഭാഗം എൻ.എസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് ഡ്രഗ് കണ്ട്രോൾ വകുപ്പുമായി ചേർന്നു കൊണ്ട് 'നിർദ്ദേശം ഇല്ലാത്ത മരുന്ന് ഉപയോഗിക്കുന്നതിനെതിരെ' ആളുകളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി 'സൗഖ്യം സദാ' സർവ്വേ സംഘടിപ്പിച്ചു. സപ്ത ദിന ക്യാമ്പ് നടക്കുന്ന ചെലച്ചുവട് ജി. എൽ. പി. സ്‌കൂൾ പരിസര പ്രദേശങ്ങളിലാണ് സൗർവ്വേ നടത്തിയത്. മരുന്ന് ഉപയോഗിക്കുന്നതിനെതിരെയുള്ള നിർദ്ദേശങ്ങൾ അടങ്ങിയ കലണ്ടറും എൻഎസ്എസ് വോളണ്ടിയേഴ്സ് ഓരോ വീട്ടിലും വിതരണം ചെയ്തു. സർവ്വേക്ക് മുന്നോടിയായി ഡ്രഗ് ഇൻസ്‌പെക്ടർ മാർട്ടിൻ ജോസഫ് എൻ. എസ്. എസ് വോളിണ്ടിയർമാർക്ക് ക്ലാസ്സ് എടുത്തു.