പീരുമേട്: അംഗൻവാടിയിലെ കുഞ്ഞുങ്ങൾ നിത്യവും കാണുന്ന പൂക്കളുടെയും പഴങ്ങളുടെയും, ചിത്രശലഭങ്ങളുടെയും തത്തയുടെയും മുയലിന്റെയും, ആനയുടെയും, കുരങ്ങിന്റെയും ഒക്കെ ചിത്രങ്ങൾ കൊണ്ട് അംഗൻവാടിയുടെ ചുറ്റുമതിൽ നിറഞ്ഞു കവിഞ്ഞു. മുരുക്കടി അംഗൻവാടിയിലാണ് ഈ വർണ്ണക്കൂട്ട് ഒരുക്കി നൽകിയത്.വണ്ടിപ്പെരിയാർ ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ എൻ.എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഈ വർണ്ണക്കൂട്ട് ഒരുക്കി യത്. സിദ്ധാർത്ഥ് എ., അജേഷ് എസ്, അച്ചു ഷാജി, നിത്യ രാമർ, ജസ്റ്റിൻ ബിജു എന്നിവർ ചിത്രങ്ങൾവരച്ചു.
മുരുക്കടി എ. എം. ഐ.എൽ പി സ്‌കൂളിൽ വെച്ച് നടത്തിയ എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായിട്ടാണ് ഇവർ ചിത്രങ്ങൾ വരച്ചത്. സമാപന സമ്മേളനം കുമളി പഞ്ചായത്ത് പ്രസിഡണ്ട് രജനി ബിജു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് ഹെബ ഫാത്തിമ ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വി.കെ. ബാബുക്കുട്ടി, ബിനീഷ് ദേവ്, ഹെഡ്മാസ്റ്റർ സജു. പി, സതീഷ് കുമാർ,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഇർഷാദ് ഖാദർ,എലിസബത്ത് പയസ് എന്നിവർ സംസാരിച്ചു. സ്‌കൂൾ പരിസരം വൃത്തിയാക്കി, പച്ചക്കറി തോട്ടം നിർച്ചിച്ചു. അംഗൻവാടി പരിസരം വൃത്തിയാക്കി. മുരിക്കടി സാമൂഹ്യ ആരോഗ്യ കേന്ദ്രംശുചീകരിക്കുകയും ചെയ്തു.