കട്ടപ്പന : ലഹരി ബോധവൽക്കരണത്തിന്റെ ഭാഗമായി കട്ടപ്പന ലയൺസ് ക്ലബ്ബും ലിയോ ക്ലബ്ബും ചേർന്ന് 31ന് രാവിലെ എട്ടുമുതൽ കട്ടപ്പന എടിഎസ് അരീനയിൽ ലയൺസ് ലീഗ് എന്ന പേരിൽ ഫുട്‌ബോൾ ടൂർണമെന്റ് നടത്തും. കേരളത്തിലെയും തമിഴ്നാട്ടിലെയും 16 ടീമുകൾ മത്സരിക്കും. വൈകിട്ട് ഏഴിന് സമാപന സമ്മേളനം കട്ടപ്പന എഎസ്പി രാജേഷ് കുമാർ ഉദ്ഘാടനം ചെയ്യും. വിജയികൾക്ക് യഥാക്രമം 15000, 7500 രൂപ ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും. ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സി സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ വി എസ് ജയേഷ് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് സെൻസ് കുര്യൻ, ജെബിൻ ജോസ്, കെ ശശിധരൻ, അലൻ വിൻസന്റ്, ശ്രീജിത്ത് ഉണ്ണിത്താൻ, ജോർജ് തോമസ്, എം എം ജോസഫ്, അമൽ മാത്യു, ഷാജി ജോസഫ്, കെ സി ജോസ്, ഷോൺ റെജി, ദുവ സെൻസ്, വേദ ശ്രീജിത്ത്, ബിബിൻ മാത്യു എന്നിവർ പറഞ്ഞു.