pattayakudy
പട്ടയക്കുടി പഞ്ചമല ശ്രീഭഗവതി മഹാദേവ ക്ഷേത്രത്തിൽ നടന്ന ചണ്ടികായാഗത്തിൽ നിന്ന്‌

ഇടുക്കി:വെൺമണി, പട്ടയക്കുടി പഞ്ചമല ശ്രീഭഗവതി മഹാദേവ ക്ഷേത്രത്തിൽ ബുധൻ, വ്യാഴം ദിവസങ്ങളിലായി മഹാ ചണ്ഡികായാഗം നടന്നു. ക്ഷേത്രം പ്രസിഡന്റ് ചേർത്തല സുമിത് തന്ത്രി ഭദ്രദീപപ്രകാശനം നടത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ക്ഷേത്രം തന്ത്രിയും, യാഗാചാര്യനുമായ എഴുത്തോലിൽമഠം സതീശൻ ഭട്ടതിരിപ്പാടിന്റെയും യജ്ഞ ഹോതാവ് ഏലംപാടി ഇല്ലം ശരവണൻ നമ്പൂതിരിയുടേയും നിരവധി ബ്രാഹ്മണ ശ്രേഷ്ഠന്മാരുടെയും ആചാര്യന്മാരുടെയും നേതൃത്വത്തിലാണ് ചണ്ഡികാ യാഗം നടന്നത്. യാഗത്തിൽ പാലക്കാട്, ഷൊർണ്ണൂർ ത്രാങ്ങാലി ഗായത്രി ആചാര്യൻ അരുൺ പ്രഭാകരന്റെ നേതൃത്വത്തിൽ ശ്രീരുദ്രജപവും വേദജപവും ധ്യാനവും, തിരുവനന്തപുരം കേശവദാസപുരം ശ്രീമാതരം മണ്ഡലി ആചാര്യ സുജ മോഹന്റെ നേതൃത്വത്തിൽ ദുർഗസപ്തശതീമന്ത്ര പാരായണവും നടന്നു.അഷ്ടദ്രവ്യ മഹാഗണപതി ഹോമം, അനുജഞാപൂജ, വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള വിഗ്രഹ ഘോഷയാത്ര,കലശപൂജ, കുമാരിപൂജ, ദമ്പതീപൂജ, സുവാസിനീ പൂജ, വസോർധാര എന്നീ ചടങ്ങുകളും നടന്നു.ക്ഷേത്രം സെക്രട്ടറി ബിനുപിള്ള തെങ്ങനാൽ, വൈസ്.പ്രസിഡന്റ് സനോഷ് ചിറയത്ത്, ജോ.സെക്രട്ടറി പി.കെ.ബിനു പൂവക്കാട്ട്, ഖജാൻജി രാജേഷ് ഒറ്റപ്ലാക്കൽ എന്നിവർ നേതൃത്വം നൽകി.