 
വഴിത്തല: ലയൺസ് ക്ലബ്ബും വഴിത്തല സർവീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതിയും സംയുക്തമായി ഈ വർഷം നടപ്പാക്കുന്ന ഭവന രഹിതർക്ക് വേണ്ടിയുള്ള വീട് നിർമ്മിച്ച് നൽകുന്ന പദ്ധതിയുടെ ഭാഗമായി മൂന്നാമത്തെ വീടിന്റെ തറക്കല്ലിടിൽ ഫ്രാൻസിസ് ജോർജ് എം.പി നിർവഹിച്ചു. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318സിയുടെയും ചിറ്റിലപള്ളി ഫൗണ്ടേഷന്റെയും സഹകരണത്തോടെ ഭവന രഹിതരായ ആളുകൾക്ക് വീട് നിർമ്മിച്ചു നൽകുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത് നടപ്പാക്കുന്നത്. വഴിത്തല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ക്ലമന്റ് ഇമ്മാനുവൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വഴിത്തല ലയൺസ് ക്ലബ് പ്രസിഡന്റ് സിസി ജോൺ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെമ്പർമാരായ മേഴ്സി ജോസ്, ആൻസി ജോജോ, വഴിത്തല സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങളായ സോമി ജോസഫ്, ടോമിച്ചൻ മുണ്ടുപാലം, ക്ലമന്റ് ഇമ്മാനുവൽ, സാന്റി തടത്തിൽ, റെനീഷ് മാത്യു, ലയൺസ് ക്ലബ് അംഗങ്ങളായ ജോൺസ് ജോർജ്, ജോൺ ജോർജ്, ഫ്രാൻസിസ് ആൻഡ്രൂസ്, ബെന്നി അരിഞാണിയിൽ, മാത്യു മംഗലത്ത്, രഞ്ജിത്ത്, മിഥുൻ ജോസ് പൊന്നാട്ട് എന്നിവർ നേതൃത്വം നൽകി. സ്ഥലം സൗജന്യമായി വിട്ട് നൽകിയത് പാലയ്ക്കൽ ബേബിയാണ്.