പീരുമേട്: പീരുമേട് ചിദംബരം പിള്ള മെമ്മോറിയൽ സ്‌കൂൾ എൻഎസ്എസ് ക്യാമ്പ് നടക്കുന്ന കുട്ടിക്കാനത്ത് എൻഎസ്എസ് സ്റ്റേറ്റ് ഓഫീസർ ഡോ. അൻസാർ ആർ. എൻ സന്ദർശനം നടത്തി. . ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കേരളത്തിലെ രാഷ്ട്ര സർവീസ് സ്‌കീമിന്റെ പ്രധാന ധർമ്മമാണ് എന്നും അദ്ദേഹം പറഞ്ഞു. സ്‌കൂൾ പ്രിൻസിപ്പാൾ സുരേഷ് കെ എസ്, പ്രോഗ്രാം ഓഫീസർ ആൽബിൻ,അധ്യാപകരായ ജയമോൾ, രേഖ ഹരിദാസൻ, വിമൽ കെ ശ്രീധർ,അനീഷ് എന്നിവർപങ്കെടുത്തു.