
കട്ടപ്പന : നിക്ഷേപ തുക തിരികെ ലഭിക്കാത്തതിനെ തുടർന്ന് സൊസൈറ്റിക്ക് മുമ്പിൽ ആത്മഹത്യ ചെയ്ത സാബുവിന്റെ കുടുംബത്തെ മഹിളാ കോൺഗ്രസ് ജില്ലാ നേതാക്കൾ സന്ദർശിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് സംഘം സന്ദർശനം നടത്തിയത്.തുടർന്ന് കട്ടപ്പന ടൗണിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. ധർണ്ണ നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു .
ക്രിസ്മസ് ദിനത്തിൽ കറുത്ത വസ്ത്രങ്ങൾ അണിഞ്ഞാണ് മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധത്തിന് എത്തിയത്. ഗാന്ധി സ്‌ക്വയറിൽ നടന്ന ധർണയിൽ എ.ഐ.സി.സി അംഗം ഇഎം ആഗസ്റ്റി മുഖ്യപ്രഭാഷണം നടത്തി.മഹിള കോൺഗ്ഗ്രസ് ജില്ല പ്രസിഡന്റ് മിനി സാബു അദ്ധ്യക്ഷത വഹിച്ചു ജില്ലാ വൈസ് പ്രസിഡന്റ് മിനി പ്രിൻസ് , മണിമേഘല ,മുനിയദാസ് ,ഷൈലജ ഹൈദ്രാസ് ,സിന്ധു വിജയകുമാർ , മിനി ബിജു , ടിൻറ്റു സുഭാഷ് , മായ ബിജു സജി മോൾ ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.