തൊടുപുഴ:ജില്ല കരാട്ടേ അസോസിയേഷന്റെ അഡോർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് ജനുവരി 5 ന് തൊടുപുഴ ടൗൺ ഹാളിൽ നടത്തും. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും.കേരള കരാട്ടേ അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ക്ലബ്ബുകളിൽ അംഗത്വമുള്ളവർക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങൾ, ആധാർ കാർഡ്, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ ഡിസംബർ 30 ന് മുമ്പായി താഴെ പറയുന്ന ഫോൺ നമ്പരിൽ അറിയിക്കണമെന്ന്
ടൂർണമന്റ് ജനറൽ കൺവീനർ എം. കെ. സലിം.അറിയിച്ചു. ഫോൺ- 995957337. ടൂർണമെ്റ് കമ്മിറ്റി അംഗങ്ങൾ: ബാനർജി പി.വി,ബിനു എം.കെ, യേശുരാജ് കെ.എ, സലീഷ്, ജോർജ് കെ.എ, അസ്നമോൾ,ദിലീപ് ഒ.എസ്.