കട്ടപ്പന : നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനെ തുടർന്ന് വ്യാപാരിയായ മുളങ്ങാശ്ശേരിയിൽ സാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കടപ്പനാ റൂറൽ ഡെവലപ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരുടെ മൊഴിയെടുപ്പ് പൂർത്തിയായി. ആത്മഹത്യ കുറുപ്പിൽ ആരോപണ വിധേയരായ 3 ജീവനക്കാരെ ഭരണസമിതി സസ്‌പെൻഡ് ചെയ്തിരുന്നു. ഒപ്പം ഇവർക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തിയിരുന്നു . സംഭവത്തിൽ സാബു വീട്ടിൽ നിന്ന് ഇറങ്ങുന്നത് മുതലുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഭരണസമിതി അംഗങ്ങളിൽ എത്ര പേരുടെ മൊഴികൾ രേഖപ്പെടുത്തി എന്നത് പൊലീസ് വ്യക്തമാക്കിയിട്ടില്ല.
ഡിസംബർ ഇരുപതാം തീയതിയാണ് കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പിൽ സാബു ആത്മഹത്യ ചെയ്തത്. സൊസൈറ്റിക്കും ജീവനക്കാർക്കും ഭരണസമിതിക്കും നേരെയുള്ള പ്രതിഷേധങ്ങൾക്ക് പുറമേ ബാങ്ക് മുൻ പ്രസിഡന്റിന്റെ ഭീഷണിപെടുത്തുന്ന ഫോൺ സംഭാഷണം പുറത്ത് വന്നതോടെ വിവിധ രാഷ്ട്രീയപാർട്ടികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭം ശക്തമായിരുന്നു.സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കട്ടപ്പന എ .എസ് പി യുടെ നേതൃത്വത്തിൽ ഒമ്പതഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സംഭവത്തിൽ വിവിധ രാഷ്ട്രീയ നേതാക്കൾ സാമ്പുവിന്റെ കുടുംബത്തെ സന്ദർശിച്ചു. ഒപ്പം സി.പി.എമ്മിനെതിരെയും ബാങ്ക് ഭരണസമിതിക്കെതിരെയും ജീവനക്കാർക്കെതിരെയും പ്രതിഷേധവും ശക്തമായി തുടരുകയാണ്.
കോൺഗ്രസ് മർച്ച് മാറ്റി,
എൽ. ഡി. എഫ് യോഗം ഇന്ന്
ഇന്ന് നിശ്ചയിച്ചിരുന്ന ഡി.സിസിയുടെ നേതൃത്വത്തിലുള്ള ഡിവൈ.എസ്പി ഓഫീസ് മാർച്ച് എം. ടി വാസുദേവൻനായരുടെ നിൂളാണത്തെെത്തുടർന്ന്മ റ്റൊരു ദിവസത്തേക്ക് മാറ്റി. അതേസമയം കോൺഗ്രസ്, ബിജെപി രാഷ്ട്രീയപാർട്ടികൾ സിപിഎമ്മിനെതിരെ നടത്തുന്ന പ്രചാരണങ്ങൾക്ക് മറുപടിയായി എൽഡിഎഫ് നയ വിശദീകരണ യോഗം ഇന്ന് വൈകുന്നേരം.അഞ്ചിന് കട്ടപ്പന ഓപ്പൺ സ്റ്റേഡിയത്തിൽ നടക്കും. സിപി. എം ജില്ലാ സെക്രട്ടറി സി .വി വർഗീസ് ഉദ്ഘാടനം ചെയ്യും. നേതാക്കളായ കെ. എസ് മോഹനൻ, വി .ആർ സജി, മാത്യു ജോർജ്, വി .ആർ ശശി, അഡ്വ. മനോജ് എം തോമസ്, ലൂയിസ് വേഴമ്പത്തോട്ടം, ആൽവിൻ തോമസ് തുടങ്ങിയവർ സംസാരിക്കും.