നെടുങ്കണ്ടം: രാമക്കൽമേട്ടിലെത്തിയ വിനോദസഞ്ചാരികളെ റസോർട്ട് ഉടമയും സംഘവും ആക്രമിച്ചതായി ആരോപണം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. റസോർട്ട് ഉടമകളുമായി വാക്കുതർക്കവും സംഘർഷവും ഉണ്ടാവുകയും പിന്നീട് ഉടമ വിളിച്ചു വരുത്തി ജീപ്പിൽ എത്തിയവർ വിനോദ സഞ്ചാരികളെ സംഘം ചേർന്ന് ആക്രമിച്ചെന്നുമാണ് ആരോപണം.ക്രിസ്മസ് ദിനത്തില് രാത്രി 11.30ഓടെയാണ് സംഭവം. റൂമിലെ ഫാൻ കറങ്ങുന്നില്ലെന്ന കാരണമാണ് പീന്നിട് സംഘർഷത്തലേക്ക് നയിച്ചതെന്ന് പറയുന്നു. കളമശ്ശേരി സ്വദേശികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ ചികിത്സയിലാണെന്നും അടുത്ത ദിവസം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുമെന്ന് ഇവർ അറിയിച്ചു.