പീരുമേട്:ശബരിമല തീർഥാട കരുടെ വാഹനം സ്‌കൂൾ മതിലിലിടിച്ച് അപകടം. നാലുപേർക്ക് പരുക്കേറ്റു. ശബരിമല ദർശനം കഴിഞ്ഞ് തെലുങ്കാനയിലേക്ക് മടങ്ങിയ തീർത്ഥാടകരുടെ വാഹനമാണ് വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർ സെക്കന്ററി സ്‌കൂളിന്റെ മതിലിടിച്ചത്. നാല് പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം.