തൊടുപുഴ: യുവകലാസാഹിതി സുവർണ്ണ ജൂബിലി വർഷത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ വെങ്ങല്ലൂർ കുറ്റിപ്പടിയിൽ 29ന് വൈകിട്ട് ആറിന് മാനവീയം എന്ന പേരിൽ സാംസ്‌കാരികസമ്മേളനം സംഘടിപ്പിക്കും. 1924 ൽ ആലുവയിൽ ശ്രീനാരായണ ഗുരുദേവന്റെ നേതൃത്വത്തിൽ നടന്ന ലോകസർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി വാർഷികത്തോടനുബന്ധിച്ചാണ് ഈ സമ്മേളനമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുവകലസാഹിതി ജില്ലാ പ്രസിഡന്റ് ഇ.എസ്. അലിലിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റും പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ മുഖ്യാതിഥിയാകും. യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ഒ.കെ. മുരളീകൃഷ്ണൻ മുഖ്യപ്രഭാഷണം നിർവഹിക്കും. സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. ശിവരാമൻ, വനിതാ കലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ശാരദമോഹൻ, യുവകലാസാഹിതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബാബു പൗലോസ്, മുഹമ്മദ് അഫ്സൽ, പി.പി. ജോയി, വി.ആർ. പ്രമോദ്, മാഹിൻ മൗലവി അൽ ഖാസിമി, വൈക്കം ബെന്നി തിരുവടികൾ, ഫാ. പ്രിൻസ് പരത്തനാൽ, സജിമി ഷിംനാസ്, ജിജി കെ. ഫിലിപ്പ്, കെ.ആർ. രാജേന്ദ്രൻ, കെ.ആർ. പ്രസാദ്, ലേഖ ത്യാഗരാജൻ, അജി പി.എസ്, ഗീത മധു, അനിത മുരളി, ജോമോൻ വെങ്ങല്ലൂർ, സ്വാമി കൃഷ്ണകുമാർ, മോഹനൻ പുറപ്പുഴ എന്നിവർ പങ്കെടുക്കും. സമ്മേളനത്തിൽ വിവിധ സംസ്‌കാരികരംഗത്തെ പ്രമുഖരെ ആദരിക്കും. തുടർന്ന് യുവകലാസാഹിതി പ്രവർത്തകർ അണിയിച്ചൊരുക്കുന്ന കലാസന്ധ്യ, ഫിഗർഷോ, ഡിജെ മ്യൂസിക് & ലൈറ്റ്‌ഷോ എന്നിവ ഉണ്ടായിരിക്കും. മാനവീയത്തിന് മുന്നോടിയായി ഞായറാഴ്ച വൈകിട്ട് അഞ്ചിന് വെങ്ങല്ലൂർ കവലയിൽ നിന്ന് സമ്മേളനനഗരിയിലേക്ക് നടത്തുന്ന മാനവീയ ഐക്യജാഥ യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ബിനു ഫ്ളാഗ് ഓഫ് ചെയ്യും. ജില്ലയിലെമ്പാടും സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വരും നാളുകളിൽ അമ്പതിൽപരം ഗൃഹാങ്കണസദസ്സുകൾ സംഘടിപ്പിക്കുമെന്നും യുവകലാസാഹിതി ജില്ലാ സെക്രട്ടറി ലിജു ജേക്കബ് അറിയിച്ചു. വാർത്താസമ്മേളനത്തിൽ ഇ.എസ്. അലീൽ, ജോമോൻ വെങ്ങല്ലൂർ, സ്വാമി കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.