കട്ടപ്പന: വന സംരക്ഷണത്തിന്റെ പേരിൽ ജനദ്രോഹനിയമങ്ങളുമായി രംഗത്ത് വരുന്ന വനം വകുപ്പിനെ നിയന്ത്രിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) കാമാക്ഷി മണ്ഡലം കമ്മിറ്റി അവശ്യപ്പെട്ടു. അമിത അധികാരങ്ങൾ നൽകി ജനങ്ങളുടെ മേൽ കുതിര കയറാൻ അനുവദിക്കുന്ന വനംനിയമം പുർണ്ണമായി പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് യോഗം അവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ചെറിയാൻ കട്ടക്കയത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നിയോജക മണ്ഡലം സെക്രട്ടറി ജോയി കുഴിപ്പള്ളിൽ, സംസ്ഥാന കമ്മിറ്റിയംഗം റെജി മുക്കാട്ട്, കർഷക യൂണിയൻ നിയോജക മണ്ഡലം സെക്രട്ടറി സ്‌കറിയ വർഗീസ് കിഴക്കേൽ, മണ്ഡലം വൈസ് പ്രസിഡന്റ് മൈക്കിൾ പുതുപറമ്പിൽ, കുര്യൻ ഇല്ലിക്കൽ, സിജോ പുതുപറമ്പിൽ, സുകുമാരൻ നായർ, ജോസഫ് പ്ലാത്തറ എന്നിവർ സംസാരിച്ചു.