കട്ടപ്പന: ജില്ലാ പ്രിന്റിംഗ് ആൻഡ് പബ്ലീഷിംഗ് മെമ്പേഴ്സ് വെൽഫെയർ സഹകരണ സംഘത്തിന്റെ 37-ാമത് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. സംഘം പ്രസിഡന്റ് ലീലാമ്മ ബേബി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മുൻ പ്രസിഡന്റ് തോമസ് മൈക്കിൾ, മാസ്‌റ്റേഴ്സ് മീറ്റിൽ ഷോട്ട്പുട്ടിൽ സ്വർണം നേടിയ റിട്ട. എസ്.ഐ സണ്ണി സെബാസ്റ്റ്യൻ, ജാവലിൽ ത്രോയിൽ സ്വർണം നേടിയ സിബിച്ചൻ തോമസ് എന്നിവരെ മൊമന്റോ നൽകി ആദരിച്ചു. ഭരണസമിതിയംഗങ്ങളായ സാബു മാത്യു മണിമലക്കന്നേൽ, ഐ.കെ. ദിനേശൻ, വർക്കി തോമസ്, ജോസ് അഗസ്റ്റിൻ, കെ.ടി. ജയൻ, അജിത്ത് വിശ്വനാഥൻ, കെ.എം. തോമസ്, സീമ ജോയി, സെക്രട്ടറി വിനോയി മാത്യു എന്നിവർ പങ്കെടുത്തു.