കട്ടപ്പന: മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ആർ.എസ്.പിയുടെ നേതൃത്വത്തിൽ പീരുമേട് താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും. 30ന് രാവിലെ 11ന് നടക്കുന്ന സമരം സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ലാ നേതാക്കൾ സംസാരിക്കുമെന്ന് ജില്ലാ സെക്രട്ടറി അഡ്വ. പി.പി. പ്രകാശ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജി. ബേബി, പി.എസ്. ഹരിഹരൻ, ജില്ലാ കമ്മിറ്റിയംഗം സെബാസ്റ്റ്യൻ എസ്. വിളക്കുന്നൻ, ഇടുക്കി മണ്ഡലം സെക്രട്ടറി പി.ജെ. ലൂക്കോസ് എന്നിവർ പറഞ്ഞു.