ഇടുക്കി: ജില്ലയിൽ ഭാവിയിൽ പ്രതീക്ഷിക്കപ്പെടുന്ന ഒഴിവുകളിലേക്ക് പുരുഷ- വനിതാ ഹോം ഗാർഡുകളെ തിരഞ്ഞെടുക്കുന്നു. 1960 ലെ ഹോം ഗാർഡ്സ് ആക്ട് /ചട്ടങ്ങൾ, 2009 ലെ ഹോം ഗാർഡ്സ് ഭേദഗതി ചട്ടങ്ങൾ എന്നിവയ്ക്ക് വിധേയമായാണ് നിയമനം. ആർമി,നേവി, എയർ ഫോഴ്സ് തുടങ്ങിയ സൈനിക വിഭാഗങ്ങളിൽ നിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം. പ്രായ പരിധി 35- 58. താത്പര്യമുള്ളവർ ജനുവരി 17 ന് മുമ്പ് ജില്ലാ ഫയർ ഓഫീസിൽ അപേക്ഷ സമർപ്പിക്കുക. അപേക്ഷ ഫോറത്തിന്റെ മാതൃകയും കൂടുതൽ വിവരങ്ങളും ജില്ലാ ഫയർ ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 9497920164.