കഞ്ഞിക്കുഴി: ദേശീയ അദ്ധ്യാപക പരിഷത്ത് ജില്ലാ സമ്മേളനം തൊടുപുഴ ഭാരതീയ മസ്ദൂർ സംഘം ഹാളിൽ ശനിയാഴ്ച നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് വി സി രാജേന്ദ്രകുമാർ അറിയിച്ചു.

ജില്ലാ പ്രസിഡന്റ് പതാക ഉയർത്തും. എൻ. ടി. യു മദ്ധ്യമേഖലാ സെക്രട്ടറി എ .ഞ്ഞവി ഹരീഷ് സമ്മേളനം ഉദ്ഘാടനം ചെയ്യും.

സൗഹൃദ സമ്മേളനം ബി. ജെ. പി മദ്ധ്യമേഖലാ ജനറൽ സെക്രട്ടറി ബിനു ജെ കൈമൾ ഉദ്ഘാടനം ചെയ്യും. തപസ്യ സംസ്ഥാന പ്രസിഡന്റെ പി ജി ഹരിദാസ്, കെ ജി ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ ബിജു, എൻ ജി ഒ സംഘ് സംസ്ഥാന സെക്രട്ടറി വി കെ സാജൻ, കെ എഫ് പി എസ് എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് വർഗീസ്, പെൻഷനേഴ്സ് സംഘ് ജില്ലാ സെക്രട്ടറി കെ ആർ രാമചന്ദ്രൻ, ബി എം സ് ജില്ലാ ജോയിന്റ് സെക്രട്ടറി സഞ്ജു, എ ബി വി പി സംസ്ഥാന സമിതി അംഗം പ്രിജു എന്നിവർ ആശംസകളർപ്പിക്കും.സംഘടനാ സമ്മേളനം എൻ. ടി. യുദക്ഷിണമേഖലാ സെക്രട്ടറി ജെ ഹരീഷ് കുമാർ ഉദ്ഘാടനം ചെയ്യും.ഈ വർഷം വിരമിക്കുന്ന അദ്ധ്യാപകർക്ക് സംസ്ഥാന സമിതി അംഗം ബി മനോജ് ഉപഹാരം സമർപ്പിക്കും

പത്രസമ്മേളനത്തിൽ സംസ്ഥാന ഹയർ സെക്കണ്ടറി വിഭാഗം കൺവീനർ ഹരി .ആർ വിശ്വനാഥ് , ജില്ലാ പ്രസിഡന്റ് വി സി രാജേന്ദ്രകുമാർ, ജനറൽ സെക്രട്ടറി കെ വി അനിൽകുമാർ, ട്രഷറർ എ സി സതിമോൾ, വൈസ് പ്രസിഡന്റുമാരായ വിപിൻ വിശ്വനാഥൻ, സുനീഷ് ജോയിന്റെ സെക്രട്ടറിമാരായ ധനേഷ് കൃഷ്ണ ഷാജി വർഗീസ് എന്നിവർ പങ്കെടുത്തു.