
തൊടുപുഴ : കരുതൽ സ്വർണ്ണ ശേഖരം വിദേശ ബാങ്കിൽ പണയം വയ്‌ക്കേണ്ട സ്ഥിതിയിൽ എത്തിചേർന്ന ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ തകർച്ചയിൽ നിന്നും വീണ്ടെടുക്കാൻ ഡോ. മൻമോഹൻ സിങിന്റെ സാമ്പത്തിക നയം സഹായകമായെന്ന് കെ .പി. സി .സി ജനറൽ സെക്രട്ടറി അഡ്വ.എസ് അശോകൻ പറഞ്ഞു. ഡി സി സിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴയിൽ നടത്തിയ മൻമോഹൻസിംഗ്അ നുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . സാമ്പത്തിക ഉദാരവൽക്കരണ നടപടികൾക്ക് ജനാഭിമുഖ്യം നൽകുന്നതിനായി മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി , വികസന ആവശ്യങ്ങൾക്കായി സ്ഥലം ഏറ്റെടുക്കുമ്പോൾ മതിയായ നഷ്ട പരിഹാരം , ഭക്ഷ്യ സുരക്ഷാ പദ്ധതി , വിദ്യാഭ്യാസ അവകാശ നിയമം , വിവരാവകാശ നിയമം എന്നിങ്ങനെ നിരവധി പദ്ധതികൾ മൻമോഹൻ സിങിന്റെ സംഭാവനകളാണ്. ഗാഡ്ഗിൽ കസ്തുരിരംഗൻ റിപ്പോട്ടിനെ തുടർന്ന് ഭയാശങ്കയിലായ ഇടുക്കിയെ കർഷകരെ രക്ഷിക്കുന്നതിനായി രണ്ടാം യു പി എ സർക്കാർ കൊണ്ടുവന്ന പശ്ചിമഘട്ട സംരക്ഷണത്തിന്റെ കരട് വിജ്ഞാപനം ഇന്നും നിലനിൽക്കുകയാണ് അത് അന്ത്ിമമാക്കുവാൻ ബി ജെ പി സർക്കാരിന് നാളിതുവരെയായി കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളായ റോയി കെ പൗലോസ് , അഡ്വ . ജോയി തോമസ് , എം .കെ പുരുഷോത്തമൻ , നിഷ സോമൻ , എം .ഡി അർജുനൻ , സി .പി കൃഷ്ണൻ , എൻ .ഐ ബെന്നി , ഷിബിലി സാഹിബ് , ലീലമ്മ ജോസ് , ജോയി മൈലാടി ,സുനി സാബു , ടോമി പാലക്കൻ , പി ജെ തോമസ് , അഡ്വ. റെജി ജി നായർ എന്നിവർ പ്രസംഗിച്ചു.