വണ്ണപ്പുറം : കവിത റീഡിംഗ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എം. ടി അനുസ്മരണം നടത്തുംഇന്ന് വൈകിട്ട് 4.30ന് ലൈബ്രറി വൈസ് പ്രസിഡന്റ് ഷാജി ഹംസയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഇളംദേശം ബ്ലോക്ക് മെമ്പർ ആൽബർട്ട് ജോസ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഗ്രന്ഥകാരൻ കെ. ആർ. സോമരാജൻ മുഖ്യപ്രഭാഷണം നടത്തും. വാർഡ് മെമ്പർ റെഷീദ് തോട്ടുങ്കൽ കമ്മിറ്റിക്കാരായ മനോജ് കെ. ടി ,ജോമോൻ തോമസ് , പീറ്റർ ജോൺ, ജോഷി ടി. ആർ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും. ലൈബ്രറി സെക്രട്ടറി ജേക്കബ് ജോൺ സ്വാഗതവും വനിത വേദി കൺവീനർ റാണി ജോസ് നന്ദിയും പറയും