തൊടുപുഴ: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് ജില്ലാ സമ്മേളനം തിങ്കളാഴ്ച തൊടുപുഴ ഗായത്രി മണ്ഡപത്തിൽ നടത്തും.
പെൻഷനേഴ്സ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് വി. ശ്രീനിവാസൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആർ.എസ്.എസ് ഇടുക്കി വിഭാഗ് വ്യവസ്ഥാപ്രമുഖ്
എൻ. അനിൽബാബു മുഖ്യപ്രഭാഷണം നടത്തും.ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.സി. സനീഷ്‌കുമാർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, പെൻഷനേഴ്സ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എൻ. ഉണ്ണികൃഷ്ണൻ, എൻ.ജി.ഒ സംഘ് ജില്ലാ സെക്രട്ടറി പി.റ്റി. ബാലു, എൻ.റ്റി.യു ജില്ലാ പ്രസിഡന്റ് വി.സി. രാജേന്ദ്രകുമാർ എന്നിവർ പ്രസംഗിക്കും.
ജില്ലാ പ്രസിഡന്റ് . ബി. സരളാദേവി അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി കെ.ആർ. രാമചന്ദ്രൻ റപ്പോർട്ടും ജില്ലാ ട്രഷറർ എൻ. ശശിധരൻ വരവ് ചെലവ് കണക്കും അവതരിപ്പിക്കും.