വണ്ണപ്പുറം : എസ്.എൻ.ഡി.പി യോഗം 1181-ാം നമ്പർ വണ്ണപ്പുറം ശാഖായോഗത്തിന്റേയും വനിതാസംഘം, യൂത്ത്മൂവ്മെന്റ്, കുമാരിസംഘം രവിവാരപാഠശാല തുടങ്ങിയ പോഷക സംഘടനകളുടേയും സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠയുടെ 29-ാമത് വാർഷിക ദിനാഘോഷം ഇന്ന് നടക്കും.
ദാവിലെ 7.00 ന് മഹാഗണപതിഹോമം, 8 ന് പതാക ഉയർത്തൽ, വിശേഷാൽ വഴിപാടുകൾ, 9 ന് സമൂഹ പ്രാർത്ഥന, വൈകിട്ട് 6 ന് വിശേഷാൽ ദീപാരാധന (ചുറ്റുവിളക്കോടെ), വിളക്ക് പൂജ ( വിളക്ക് കൊണ്ടുവരണം), തുടർന്ന്
യൂത്ത് മൂവ്മെന്റ് സംസ്ഥാന കമ്മറ്റി അംഗം സിബി മുള്ളരിങ്ങാട് പ്രഭാഷണം നടത്തും. തുടർന്ന് വനിതാസംഘം, കുമാരിസംഘം, രവിവാര പാഠശാല അംഗങ്ങളുടെ കലാപരിപാടികൾ മഹാപ്രസാദ ഊട്ട് എന്നിവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.