 
കട്ടപ്പന :വേനൽക്കാലം ആകുന്നതോടെ കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന മേഖലയായിരുന്നു കട്ടപ്പന നഗരസഭയിലെ വലിയപാറ. ഇതിന് ശാശ്വത പരിഹാരമായിട്ടാണ് സുലഭം കുടിവെള്ള പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. 7,10 വാർഡുകളിലെ ജനങ്ങൾക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.ഇറിഗേഷൻ വകുപ്പിന്റെ 25 ലക്ഷവും , നഗരസഭയുടെ 10 ലക്ഷം രൂപയും ഉപയോഗിച്ചുള്ള കുളം, കുഴൽ കിണർ നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞു. തുടർന്ന് ജലലഭ്യത ഉറപ്പുവരുത്തുന്നതിനായി രണ്ടു കുഴൽക്കിണർ കൂടി നിർമ്മിക്കുന്നതിന് പത്തുലക്ഷം രൂപയും നഗരസഭയുടെ ഭാഗത്തുനിന്ന് ലഭ്യമാക്കും.
=45 ലക്ഷം രൂപയുടെ ബൃഹത് പദ്ധതിയാണ് വലിയപാറ നിവാസികൾക്കായി ഒരുങ്ങിയിരിക്കുന്നത്. പൊതുജന പങ്കാളിത്തത്തോടെ പണം കണ്ടെത്തിയാണ് പദ്ധതിക്കായി സ്ഥലം ഏറ്റെടുപ്പ് നടത്തിയത്.
പാദുവാപുരം സെന്റ് ആന്റണീസ് ദേവാലയത്തിന്റെ സമീപത്തായിട്ടാണ് കിണറും കുഴൽക്കിണറും നിർമ്മിച്ചിരിക്കുന്നത്. ഇവിടെനിന്നും ഹോസ് മുഖേന വലിയ പാറ കുരിശുപള്ളിയിൽ നിർമ്മിച്ചിരിക്കുന്ന മുപ്പതിനായിരം ലിറ്റർ സംസാരണശേഷിയുള്ള ടാങ്കിലേക്കും അവിടെനിന്നും അഞ്ചോളം സബ് ടാങ്കുകളിലേക്കും വെള്ളം എത്തും. തുടർന്നാണ് ഉപഭോക്താക്കൾക്കായി വിതരണം ചെയ്യുന്നത്. നൂറിലധികം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കാനാണ് പദ്ധതി ലക്ഷ്യം ഇടുന്നത്.രാജൻ കാലാചിറ സിജു ചക്കുംമൂട്ടിൽ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്.പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.