കട്ടപ്പന : കേരള സർക്കാർ പാസാക്കിയിരിക്കുന്ന വനനിയമ ഭേദഗതി ബില്ല് അങ്ങേയറ്റം ജനദ്രോഹപരമാണെന്ന് ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി. മനുഷ്യരെ വന്യജീവികൾക്ക് എറിഞ്ഞുകൊടുക്കാൻ മാർഗ്ഗം അന്വേഷിക്കുന്ന കാടൻ നിയമങ്ങൾ പാസാക്കുന്ന വനംവകുപ്പ് പിരിച്ചുവിടണം.വനനിയമഭേദഗതി ബില്ല് പുറത്തുവന്നിട്ട് പ്രതികരിക്കാതെ നിശബ്ദദനായിരിക്കുന്ന ജില്ലയിലെ മന്ത്രിയേയും ജനപ്രതിനിധികളെയും സൂക്ഷിക്കണം. വന്യജീവികളെ ക്കാലും ക്രൂരൻമാരാണിവർ,എൽദോസിനെ പിച്ചിക്കീറിയത് ആനമാത്രമല്ല ഇവിടുത്തെ ഭരണസംവിധാനം കൂടിയാണ്,നിയമസഭയിൽ ഒരു ചർച്ചയും ചെയ്യാതെയാണ് ഇതുപോലെ ജനങ്ങളെ ദ്രോഹിക്കുന്ന കരിനിയമം പാസാക്കുന്നത്. ഈ നിയമം പാസാക്കിയതുവഴി വനത്തിൽ പ്രവേശിക്കുന്ന ഒരു വ്യക്തിയെ യാതൊരു വിശദീകരണങ്ങളോ മാനദണ്ഡങ്ങളോ ഇല്ലാതെ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് അറസ്റ്റ് ചെയ്യുന്നതിന് സാധിക്കും, അങ്ങനെ അറസ്റ്റ് ചെയ്യുവന്നവർക്കെതിരെ ഏത് ഓഫീസിലാണ് കേസ് എടുക്കുന്നതെന്ന് ആരെയും ബോധിപ്പിക്കാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് ബാദ്ധ്യതയില്ല. വനംവകുപ്പിന്റെ പുതിയ നിയമഭേദഗതിക്ക് പിന്നിലുള്ള കുബുദ്ധി ആരുടെ അജണ്ടയാണ് ഉദ്യോഗസ്ഥർക്ക് അഴിഞ്ഞാട്ടത്തിനുആധുനിക സമൂഹത്തിൽ ഇങ്ങനെ ഒരുവകുപ്പിന്റെ ഉദ്യോഗസ്ഥരെ ഭയന്ന് മനുഷ്യർക്ക് ജീവിക്കുകയെന്നത് ചിന്തിക്കാൻ കഴിയില്ല,കേരളം മുഴുവൻ പരിസ്ഥിതി ലോലമാണെന്ന് പ്രഖ്യാപിച്ച് വനം പരിസ്ഥിതി ഉദ്യോഗസ്ഥരുടെ കാരുണ്യത്തിൽ ഒരു സംസ്ഥാനത്തെ ജനങ്ങൾക്ക് ജീവിക്കേണ്ടി വരിക എന്നസാഹചര്യത്തെ യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല, ഈ അഴിഞ്ഞാട്ടത്തെ നിയന്ത്രിക്കാൻ ശേഷിയുള്ള കരുത്തുള്ള ഭരണനേതൃത്വത്തിന്റെ കഴിവുകേടിനെ തുറന്നുകാണിക്കാനും ശക്തമായ സമരപ രിപാടികൾ സംഘടിപ്പിക്കാനും ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നിട്ടിറങ്ങണമെന്ന് കുട്ടപ്പന ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി അഭിപ്രായപ്പെട്ടു. . ഫോറസ്റ്റ് ഓഫീസ് ഉപരോധം അടക്കമുള്ള സമരപരിപാടികൾ നടത്തുമെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ്
തോമസ് മൈക്കിൾ, ഡി സി സി അംഗങ്ങളായ വി.കെ മോഹനൻ നായർ,ജനാർദ്ദനൻ പാനിപ്ര, ബ്ലോക്ക് സെക്രട്ടറിമാരായ ജോർളി പട്ടാംകുളം,സാജൻ ഇല്ലിമൂട്ടിൽബിജു വെളുത്തേടത്ത് പറമ്പിൽ തുടങ്ങിയവർ പറഞ്ഞു.