
തൊടുപുഴ: പുതു ഫാഷൻ ട്രെൻഡുകൾ ചർച്ച ചെയ്ത 'ഫാഷൻ ട്രെൻഡ്സ് 2025 'സെമിനാർ മഹാറാണി വെഡ്ഡിങ് കളക്ഷൻസ് തൊടുപുഴയിൽ സംഘടിപ്പിച്ചു.
'ബ്രൈഡ്സ് ഓഫ് മഹാറാണി വെഡ്ഡിങ് ഫെസ്റ്റിവലിന്റെ ഭാഗമായി' പുതുതലമുറയുടെ ഫാഷൻ അഭിരുചികൾ, വിവാഹ രംഗത്തെ മാറുന്ന ട്രെൻഡുകൾ, നിറങ്ങൾ എന്നിവ ചർച്ച ചെയ്യുന്ന 'ഫാഷൻ ട്രെൻഡ്സ് 2025' സെമിനാർ മഹാറാണി വെഡ്ഡിങ് കളക്ഷൻസ്, തൊടുപുഴയിൽ സംഘടിപ്പിച്ചത്. പ്രമുഖ ഡിസൈനർമാരായ റീമ രവിശങ്കർ, ഡോണാ ജെയിംസ് സുകുമാരി, സിതാര അജീഷ്, പ്രമുഖ മോഡൽ കല്യാണി അജിത് തുടങ്ങിയവർ തങ്ങളുടെ എക്സ്പീരിയൻസുകളും അറിവുകളും പകർന്നു നൽകി. ഫാഷൻ രംഗത്തെ മറ്റു പ്രമുഖരും, ഫാഷൻ ഡിസൈനിങ് പഠിക്കുന്ന വിദ്യാർത്ഥികളും,മേക് അപ്പ് ആർട്ടിസ്റ്റുകളും, കസ്റ്റമേഴ്സും സെമിനാറിൽ പങ്കെടുത്തു.
2025 ലെ പുതുഫാഷനുകളെ സംബന്ധിച്ച് ചർച്ച ചെയ്യുകയും ആ അറിവുകൾ പകരുകയും ചെയ്യുന്നതിനോടൊപ്പം തന്നെ ആ ഫാഷൻ ജനങ്ങളിലേക്ക് കൂടി എത്തിക്കുക എന്നതാണ് ഈ സെമിനാറിന്റെ ലക്ഷ്യമെന്ന് അറ്റ്ലസ് മഹാറാണിചെയർമാനും മാനേജിങ് ഡയറക്ടറുമായ റിയാസ് വി. എ അറിയിച്ചു.