pappa

തൊടുപുഴ: മോഷണം പോയ ക്രിസ്മസ് പപ്പായെ നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഞറുക്കുറ്റികാരുപ്പാറ റോഡിനു സമീപത്തെ പുരയിടത്തിലാണ് നശിപ്പിച്ച് വിവിധ കഷണങ്ങളാക്കി സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ തള്ളിയത്. തൊടുപുഴവണ്ടമറ്റം റോഡിനു സമീപം സ്ഥിതിചെയ്യുന്ന മിൽക്കി വൈറ്റ് ഐസ്‌ക്രീം ഫാക്ടറിയുടെ മുറ്റത്തുസ്ഥാപിച്ചിരുന്ന ക്രിസ്മസ് പപ്പായെ ക്രിസ്മസ് ദിനത്തിലാണ് രണ്ടംഗസംഘം മോഷ്ടിച്ചുകടത്തിയത്. അഞ്ചരടിയോളം ഉയരമുള്ള പപ്പാസംഗീതത്തിനൊപ്പം നൃത്തം ചെയ്യുമായിരുന്നു. 20,000 രൂപ വിലമതിക്കുന്നതായിരുന്നു. ഉടമ നൽകിയ പരാതിയെ തുടർന്നു കാളിയാർ പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നതിനിടെയാണ് ഇന്നലെ നശിപ്പിക്കപ്പെട്ട നിലയിൽകണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്നും പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടണമെന്നുമുള്ള ആവശ്യം ശക്തമായിരിക്കുകയാണ്.