തൊടുപുഴ : ജില്ലാ ആശുപത്രിഒ, പി യിൽ സ്ഥിരമായി ഡോക്ടർമാർ ഇല്ലാത്തതിനാൽ സാധാരണ ജനങ്ങൾ വലയുന്നതായി ട്വന്റി20 നിയോജകമണ്ഡലം ഭാരവാഹികൾ പറഞ്ഞു

പല ഡിപ്പാർട്‌മെന്റിലും ഡോക്ടർമാർ കൃത്യമായി ഹാജരാവുന്നില്ല എന്നുള്ള നിരന്തര പരാതി പൊതുജനങ്ങളിൽ നിന്ന് ഉയരുകയാണ് .സ്വകാര്യ ആശുപത്രികൾക്ക് വേണ്ടി , ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പ് മന്ത്രിയും പരവതാനി വിരിച്ച് കൊടുക്കയാണെന്ന് നിയോജകമണ്ഡലം കമ്മറ്റി അഭിപ്രായപെട്ടു.ആവശ്യത്തിന്
ഡോക്ടർമാർ ഇല്ലാത്തതിനാൽ രോഗികളെ കിടത്തി ചികിൽസക്കാൻ പോലും ആവുന്നില്ല...
പ്രൈവറ്റ് പ്രാക്ടീസ് നടത്തി രോഗികളെ പരിശോധിക്കുന്നവർ ക്കെതിരെ ശക്തമായ ജനരോഷം ഉയർന്നു കഴിഞ്ഞു
ഗുരുതരമായി തുടരുന്ന ഈ കെടുകാര്യസ്തതയും ആരോഗ്യവകുപ്പിന്റെ വീഴ്ചയുമാണ് ഈ വിഷയത്തെ ഇത്രയും സങ്കീർണ്ണമാക്കിയത്
സംസ്ഥാന ആരോഗ്യ മന്ത്രി നേരിട്ട് ഈ വിഷയത്തിൽ ഇടപെട്ട്പ രിഹാരം കണ്ടില്ലങ്കിൽ
ശക്തമായ നിയമ നടപടികളും സമരപരിപാടികളുമായി ട്വന്റി20 നിയോജകമണ്ഡലം മുന്നോട്ട് പോകുമെന്ന് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് റിജോ എബ്രഹാം പറഞ്ഞു.