 
കുമളി: കേരള വിശ്വകർമ്മ സഭ പീരുമേട് താലൂക്ക് യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശ്വകർമ്മ ബാലസഭ പഠന ക്യാമ്പ് സംഘടിപ്പിച്ചു. സജി വെമ്പള്ളി അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന രക്ഷാധികാരി വി.ജി രാജൻ ഉദ്ഘാടനം ചെയ്തു. വിശ്വകർമ്മ സംസ്‌കാരം, ചരിത്രം, വിദ്യാഭ്യാസം കലാ കായിക വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള ക്ലാസുകൾ ക്യാമ്പിന്റെ ഭാഗമായി നടന്നു. കേരള വിശ്വകർമ്മ സഭ സംസ്ഥാന ട്രഷറർ സതീഷ് പുല്ലാട്ട് ,സംസ്ഥാന സമിതി അംഗം എ.ജി. മുരളീധരൻ അഴകൻ തകിടിയിൽ, യൂണിയൻ സെക്രട്ടറി സന്തോഷ് സജിത ഭവൻ, വിശ്വകർമ്മ മഹാസമാജം സംസ്ഥാന സെക്രട്ടറി ഷീബ ജയൻ ഗിരിജ സോമൻ എന്നിവർ സംസാരിച്ചു. പരിപാടികൾക്ക് യൂണിയൻ ട്രഷറർ സതീഷ് എ.പി, രോഹിത് രാജ് എന്നിവർ നേതൃത്വം നൽകി.