prince
അദ്ധ്യാപക സർവീസ് സംഘടന സമരസമിതിയുടെ ആഭിമുഖ്യത്തിൽ 22ന് നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കുന്നതിനായി രൂപീകരിച്ച ജില്ലാ സമര സഹായ സമിതി യോഗം പൈനാവ് എ.ഐ.ടി.യു.സി ഹാളിൽ സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പ്രിൻസ് മാത്യു ഉദ്ഘാടനം ചെയ്യുന്നു

ചെറുതോണി: സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക നയത്തിൽ അടിയന്തര പ്രാധാന്യത്തോടെ പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന് സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പ്രിൻസ് മാത്യു പറഞ്ഞു. പൈനാവ് എ.ഐ.ടി.യു.സി ഹാളിൽ ചേർന്ന ജില്ലാ സമരസഹായ സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.എസ്. രാഗേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമര സഹായ സമിതി രൂപീകരണ യോഗത്തിൽ കെ.ജി.ഒ.എഫ് ജില്ലാ പ്രസിഡന്റ് ആനന്ദ് വിഷ്ണു പ്രകാശ്, അദ്ധ്യാപക സർവീസ് സംഘടന സമരസമിതി ജില്ലാ കൺവീനർ ഡി. ബിനിൽ, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ. രമേശ്, സംസ്ഥാന കമ്മിറ്റി അംഗം കെ.വി. സാജൻ, വനിതാ കമ്മറ്റി ജില്ലാ സെക്രട്ടറി സി.ജി. അജീഷ എന്നിവർ സംസാരിച്ചു. ജില്ലാ സമരസഹായ സമിതിയുടെ രൂപരേഖ ജോയിന്റ് കൗൺസിൽ ജില്ലാ ട്രഷറർ പി.ടി. ഉണ്ണി അവതരിപ്പിച്ചു. കെ.കെ. ശിവരാമൻ (രക്ഷാധികാരി), കെ. സലിംകുമാർ (ചെയർമാൻ), ജോസ് ഫിലിപ്പ്, പ്രിൻസ് മാത്യു, പി. പളനിവേൽ , ഗുരുനാഥൻ, ജോയ്സ് കെ.ജെ. (വൈസ് ചെയർമാന്മാർ), ആർ. ബിജുമോൻ (ജനറൽ കൺവീനർ), ആനന്ദ് വിഷ്ണു പ്രകാശ്, ടി. ഈശ്വരൻ, കെ.എസ്. രാഗേഷ് (ജോയിന്റ് കൺവീനർമാർ) എന്നിവർ ഭാരവാഹികളായി 501 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ജില്ലയിലെ മുഴുവൻ താലൂക്ക് മേഖലാ കേന്ദ്രങ്ങളിലും സമരസഹായ സമിതികൾ രൂപീകരിക്കുന്നതിനും തീരുമാനം കൈക്കൊണ്ടു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ആർ. ബിജുമോൻ സ്വാഗതവും വനിതകമ്മറ്റി ജില്ലാ പ്രസിഡന്റ് ആൻസ് ജോൺ നന്ദിയും പറഞ്ഞു.