പീരുമേട് : രാജീവ് യൂത്ത് ബ്രിഗേർഡിയർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു. ജില്ലാ പ്രസിഡന്റ് മനോജ് രാജൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഗിന്നസ് മാടസ്വാമി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി അംഗം എം. ഷാഹുൽ ഹമീദ്, പി.കെ. ചന്ദ്രശേഖരൻ, യേശുദാസ്, രാജു കുടമാളൂർ, വിനീഷ്. ജി, അനൂപ് ചേലക്കൽ, അന്തോണി, പി.കെ. ശശി, ജോസി പോൾ, യേശു, പി.എസ്. ശരത്ചന്ദ്രൻ എന്നിവർ സംസാരിച്ചു.