sajimon
സജിമോൻ ടൈറ്റസ് (സെക്രട്ടറി)

പീരുമേട്: സി.പി.എം ഏലപ്പാറ ഏരിയാ കമ്മിറ്റി സെക്രട്ടറിയായി സജിമോൻ ടൈറ്റസിനെ തിരഞ്ഞെടുത്തു. നിലവിൽ ഉപ്പുതറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റാണ്. ഉപ്പുതറ പഞ്ചായത്ത് മുൻ പ്രസിഡന്റും മൂന്ന് തവണയായി പഞ്ചായത്ത് മെമ്പറുമാണ്. നിലവിൽ ഏരിയാ സെക്രട്ടറിയായിരുന്ന എം.ജെ. വാവച്ചൻ മൂന്ന് തവണ കാലാവധി പൂർത്തിയായതിനെ തുടർന്ന് സ്ഥാനം ഒഴിയുകയായിരുന്നു. രണ്ടു ദിവസമായി മുപ്പത്തഞ്ചാംമൈലിൽ നടന്ന സി.പി.എം ഏലപ്പാറ ഏരിയാ സമ്മേളനം എം.എം. മണി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.വി. വർഗീസ്,​ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.എസ്. രാജൻ, ആർ. തിലകൻ, കെ.എസ്. മോഹനൻ, വി.വി. മത്തായി, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ടി. ബിനു, എം.ജെ. വാവച്ചൻ എന്നിവർ സംസാരിച്ചു. സജിമോൻ ടൈറ്റസ്, നിഷാന്ത് വി. ചന്ദ്രൻ, പ്രഭാ തങ്കച്ചൻ എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സമാപന സമ്മേളനത്തോടനുബന്ധിച്ച് റെഡ് വാളന്റിയർ പരേഡും പ്രകടനവും നടന്നു.