 
കട്ടപ്പന: ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ മൗന ജാഥയും സർവ്വകക്ഷി അനുസ്മരണയോഗവും നടത്തി. യോഗത്തിൽ വിവിധ രാഷ്ട്രീയ നേതാക്കൾ സംസാരിച്ചു. കട്ടപ്പന മിനി സ്റ്റേഡിയത്തിൽ നടന്ന സർവ്വകക്ഷി അനുസ്മരണ യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ അദ്ധ്യക്ഷനായി. വിവിധ രാഷ്ട്രീയ നേതാക്കളായ ഇ.എം. അഗസ്തി, മാത്യു ജോർജ്, ജോയി വെട്ടിക്കുഴി, വി.ആർ. ശശി, ശ്രീനഗരി രാജൻ, മനോജ് എം. തോമസ്, തോമസ് രാജൻ, തോമസ് പെരുമന, ടോമി ജോർജ്, അഡ്വ. കെ.ജെ. ബെന്നി, തോമസ് മൈക്കിൾ, രതീഷ് വരകുമല, എം.സി. ബിജു, ജോയി കുടുക്കച്ചിറ, രാജൻ കുട്ടി മുതുകുളം, സിബി പാറപ്പായി എന്നിവർ സംസാരിച്ചു.