മൂലമറ്റം: ഇലപ്പള്ളിയിലും സമീപ പ്രദേശങ്ങളിലും വ്യാപകമായ മോഷണം. കാപ്പിക്കുരു, കുരുമുളക്, റബ്ബർ ഷീറ്റ്, ഒട്ടുപാൽ , തുടങ്ങിയവയാണ് മോഷണം പോകുന്നത്. രാത്രി ഒരു മണിക്കും രണ്ടു മണിക്കുമാണ് മോഷണം. മൂന്ന് പേരുള്ള സംഘമാണ് മോഷണം നടത്തുന്നത്. ഇലപ്പള്ളി പാറ്റേക്കാട്ടിൽ അനൂപ് രാത്രി ഒരു മണിക്ക് മൂത്രം ഒഴിക്കാനിറങ്ങിയപ്പോൾ 3 പേർ ചേർന്ന് റബ്ബർഷീറ്റ് എടുക്കുന്നത് കണ്ടു. അനൂപ് മൂന്ന് പേരെ കണ്ട് ഭയന്ന് വീടിനുള്ളി കയറി കതകടച്ചു. നേരം പുലർന്ന് നോക്കിയപ്പോൾ മുറ്റത്ത് ഉണങ്ങാൻ ഇട്ടിരുന്ന ഷീറ്റും ഒട്ടു പാലും കണ്ടില്ല. കൂടാതെ പുതുപ്പടിക്കൽ ജോണിന്റെ വാർക്ക പുറത്ത് ഉണങ്ങാനിട്ടിരുന്ന 30 കിലോയോളം കാപ്പിക്കുരു, കുരുമുളക് എന്നിവയും മോഷണം നടത്തി. ഇവർ ഇത് സംബന്ധിച്ച് കാഞ്ഞാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.